About Us

ഓം ശ്രീ ശങ്കരനാരായണ മൂർത്തയേ നമഃ

കൊല്ലം – ചെങ്കോട്ട ദേശീയപാതയിൽ മൂന്നാംകൂറ്റി ജംഗ്ഷനിൽ നിന്നും മൂന്നു കി.മീ

കേരളത്തിൽ കൊല്ലം നഗരാതീരപ്രദേശമായ മങ്ങാട് – അവിടെയാണ്.അയിരത്തോളം പഴക്കമുള്ള ശ്രീ ശങ്കരനാരായണമൂ‍‍ർത്തി ക്ഷേത്രം. മംഗളകരമായ കാരൃങ്ങൾ നടത്തിരുന്ന നാട് എന്നർത്ഥത്തിൽ ഇൗ സ്ഥലം മങ്ങാട് ആയി എന്നും അതല്ല മരവിൻ കാടാണ് മങ്ങാടായി മറിയതെന്നും, പിന്നെ ചെന്തമിഴ് പാട്ടിൽ പ്രതിപാദിക്കുന്ന മങ്ങാട് ഇൗ മങ്ങാടായിരിക്കാം എന്നും കരുതുന്നു ശങ്കര നാരായണക്ഷേത്രവും മങ്ങാട് എന്ന സ്ഥലവും തമിഴ്നട്ടിലുമുണ്ടെല്ലൊ, കയർ വൃവസായരംഗത്ത ഗുണമേന്മയിൽ മുന്നിട്ടുനില്ക്കുന്ന മങ്ങാടൻകയർ പ്രസിദ്ധം.

ക്ഷേത്രത്തിനു മുന്നിൽ വാഹനമെത്തും മണൽ നിറഞ്ഞ മുറ്റത്തെ കളിത്തട്ടിന് നുറ്റാണ്ട പഴക്കം. ആളൊഴിയാത്ത കളിത്തട്ടും ആ മണലിൽ ഒാടിക്കളിക്കുന്ന കുട്ടികളും ഒരു കാലത്തെ പതിവ് കാഴ്ചചയായിരുന്നു. കുട്ടികളോട് അപ്പുപ്പന് ഏറെ ഇഷ്ടം അതുകൊണ്ടല്ലെ പഞ്ചാരമണലിൽ കുത്തിമറിഞ്ഞ് എത്ര വികൃതി കാട്ടയാലും അവരെ ആരും ഇവിടെ വച്ച് ഉപദ്രവിക്കാത്തത്. താഴ്ചയിൽ ക്ഷേത്രം അഞ്ചു പടികൾ ഇറങ്ങി ചെന്നാൽ നാലമ്പലത്തിൻ്റേയും മുഖണ്ഡപത്തിൻ്റേയും മനോഹാരിത ദർശിക്കാം. അകത്ത് മുല്ലപ്പന്തൽ കണക്കെയുള്ള ശ്രീകോവിലിൽ ശ്രീ ശങ്കരനാരായണ മുർത്തി വടക്കഭാഗത്തായി തുലൃപ്രാധാനൃത്തോടെ ദുർഗ്ഗാദേവി കന്നിമുലയിൽ ഗണപതി ബ്രഹ്മരക്ഷസ്സിതെ കുടാതെ നാലമ്പലത്തിനു പുറത്ത് യക്ഷിയമ്മും ശാസ്താവും നാഗരാജാവും നായക്ഷിയുമുണ്ട് ക്ഷേത്രത്തിന് വടക്കുഭാഗം ചൂരൽവള്ളികളും പഴക്കം ചെന്ന അപൂർവ്വ വൃക്ഷങ്ങളും നിറഞ്ഞകാവാണ് സജീവ സർപ്പസാന്നിധൃമുള്ള കാവ്. കാവിന് മുൻഭാഗത്ത് കുളം അതേ ദിശയിൽ പുതുതായി പണി കഴിപ്പിച്ച സ്റ്റേജ്. ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ തെക്കുഭാഗത്ത് കൂവളമരം കാണാം, ആ കൂവളത്തറയിൽ ശിവദ്രൂത സാന്നിധൃവുമുണ്ട് തൊട്ടടുത്തുള്ള തറയിൽ മാടൻ, ക്ഷേത്രം സ്ഥിതി ചെയ്തി മുന്നദേശത്തിൻ്റെ രക്ഷയ്ക്കായി പതിനെട്ട് മാടന്മാരും ഉണ്ടായിരുന്നു. യക്ഷിയമ്മ ക്ഷേത്രത്തിൻ്റെയും ശാസ്താക്ഷേത്രത്തിൻ്റെയും മദ്ധൃഭാഗത്തായി ചാമുണ്ഡശ്വരി സങ്ക്പവുമുണ്ട്. പേയ്യ്ക്കുള്ള സ്ഥാനം ക്ഷേത്രത്തിൽ തെക്കു പടിഞ്ഞാറേയറ്റത്താണ്. രണ്ടു പുജയുണ്ട് . മഹാപായസ്സം ദേവൻ്റെ ഇഷ്ട വഴിപാട്. തേങ്ങാപ്പാൽ ചേർത്തുണ്ടാക്തുന്ന ശർക്കരപ്പായസമ്ണ് മഹാപായസ്സമായി അറിയപ്പെടുന്നത്. ഇരട്ടിമധുരവും പാൽപ്പായസ്സവും കൂടാതെ മിക്കദിവസങ്ങളിലും നടന്നുവരുന്ന പന്തനാഴിപയസ്സം മൂഖൃ വഴിപാടായി തുടരുന്നു. പന്ത്രണ്ടേകാൽ ഇടങ്ങഴി അടിയും ഇരുപതുകിലോ ശർക്കരയും പതിനഞ്ചിൽ കുറയാത്തതേങ്ങയും ചേർത്തുണ്ടാകുന്ന ശർക്കര പായസ്സമാണ് പന്തനാഴി പായസ്സ വഴിപാട്.

അഷ്ടമുടികായലിനു സമീപകാവും, കുളവും, വയലും, ഉൾപ്പെട്ട പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ വിരാജികൂന്ന ഇൗ ക്ഷേത്ര സമുച്ചയം, ക്ഷേത്ര സങ്കൽപ്പ സീമയുടെ അത്യുന്നതശ്രണിയിൽ ഉള്ള ഒരുദേവസ്ഥാനമാണന്ന് ദൃശ്യമാത്രയിൽ തന്നെ അനുഭവിച്ചറിയാവുന്നതാണ്. നിർദ്ദിഷ്ട കൊല്ലം ബൈപ്പാസ് ക്ഷേത്രത്തിൻ മുന്നിൽ കൂടെ കടന്നു പോകുന്നു.